Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ കുട്ടികൾക്കുള്ള ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി

December 03, 2020

December 03, 2020

ദോഹ : ഖത്തറില്‍ മഴയും തണുപ്പും വരുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഫ്ലൂ കുത്തിവെപ്പ് എടുക്കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം ആവശ്യപ്പെട്ടു. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഫ്ലൂ രോഗങ്ങള്‍ക്കും കോവിഡിനും ഒരേ പോലെയുള്ള ലക്ഷണങ്ങളും സ്വഭാവവുമാണെന്നതിനാല്‍ ജനങ്ങള്‍ പരമാവധി ഫ്ലൂ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കാലാവസ്ഥാ മാറ്റത്തിന്‍റെ ഘട്ടത്തിലുണ്ടാകുന്ന ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി ഖത്തറില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സൌജന്യ ഫ്ലൂ വാക്സിനേഷന്‍ മുഴുവന്‍ കുട്ടികളിലും നിര്‍ബന്ധമായും എടുക്കണമെന്നാണ് നിർദേശം. രാജ്യത്ത് തണുപ്പ് കൂടുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. അതിനാല്‍ തന്നെ ഫ്ലൂ രോഗങ്ങള്‍ കുട്ടികളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡിന്‍റെയും ഫ്ലൂ രോഗത്തിന്‍റെയും സ്വഭാവവും ലക്ഷണങ്ങളും ഒരുപോലെയാണെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കുത്തിവെപ്പ് സ്വീകരിക്കുന്നതിലൂടെ കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിക്കും. കോവിഡ് വൈറസുകളെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താനും ഈ വാക്സിന് കഴിയുമെന്നും ഖത്തര്‍ പ്രാഥമികാരോഗ്യകേന്ദ്രം മാനേജര്‍ ഡോ. ഖാലിദ് ഹാമിദ് എലവാദ് പറഞ്ഞു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ പ്രത്യേകിച്ചും ആറ് മാസം മുതല്‍ രണ്ട് വയസ്സ് വരെയുള്ളവരില്‍ നിര്‍ബന്ധമായും കുത്തിവെപ്പ് എടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഫ്ലൂ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് അധികൃതരുടെ നിര്‍ദേശം.

കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് രാജ്യത്ത് ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചത്. രാജ്യത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് കേന്ദ്രങ്ങളിലും ഒപ്പം സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് സൌജന്യമാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 107 ല്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തും കുത്തിവെപ്പിനായി പോകാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News