Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഐഡി കാർഡിലെ പ്രൊഫഷൻ മാറ്റാൻ ഓൺലൈൻ ആയി അപേക്ഷിക്കാം 

January 02, 2021

January 02, 2021

ദോഹ :  ഖത്തറിലെ പ്രവാസികൾക്ക് ഇനി മുതൽ  ഐ.ഡി. കാർഡിൽ പ്രൊഫഷൻ മാറ്റുന്നതിനായി ഓൺലൈൻ വഴി  സൌജന്യമായി അപേക്ഷിക്കാം. ഖത്തർ സർക്കാരിൻറെ ഇ-പോർട്ടലായ ഹുക്കൂമിയാണ് ഇക്കാര്യം അറിയിച്ചത്. 
ആവശ്യമായ രേഖകൾ നൽകിക്കൊണ്ട് ഐ.ഡി കാർഡിലെ തൊഴിൽ മാറ്റാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാമെന്ന് വെബ്സൈറ്റ് അറിയിച്ചു.
തൊഴിൽ-സാമൂഹികകാര്യ മന്ത്രാലയ വെബ്സൈറ്റിലുള്ള ‘സേവനങ്ങൾ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ‘ഇലക്ട്രോണിക് സർവ്വീസസ് ആൻറ് ഫോംസ്’ എന്ന ലിങ്കിലൂടെയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. തുടർന്ന് ‘എംപ്ലോയ്മെൻറ് അഡ്മിനിസ്ട്രേഷൻ’ എന്ന ലിങ്ക് തെരഞ്ഞെടുക്കണം.
തൊഴിൽ മാറ്റത്തിന് അപേക്ഷിക്കുന്നതിനായി സ്പോൺസറുടെ ഐ.ഡി കാർഡിൻറെ പകർപ്പ്, അപേക്ഷകൻറെ ഐ.ഡി കാർഡ് പകർപ്പ്, മുൻസിപ്പാലിറ്റി ലൈസൻസിൻറെ പകർപ്പ്, കൊമേഴ്ഷ്യൽ രജിസ്ട്രേഷൻറെ പകർപ്പ്, ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയാണ് നൽകേണ്ടത്.തൊഴിൽ കരാറിൻറെയും വൈദ്യുതി ബില്ലിൻറെയും പകർപ്പുകളും ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഇതോടൊപ്പം സമർപ്പിക്കണം.

ഇതിനായി  പ്രത്യേക നിരക്കുകളൊന്നും ഈടാക്കുന്നില്ലെന്നും സേവനം പൂർണമായും സൌജന്യമാണെന്നും അധികൃതർ അറിയിച്ചു.. ഡിജിറ്റൽ സേവനമാർഗത്തിലൂടെ സമർപ്പിക്കപ്പെട്ട വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് ഹുക്കൂമി വെബ്സൈട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News