Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തര്‍ പ്രവാസികൾക്ക് നഷ്ടപ്പെട്ടത് 15 കോടി,പ്രതിക്ക് നാട്ടിൽ സുഖജീവിതം

August 27, 2019

August 27, 2019

ദോഹ : തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ കോടികൾ നഷ്ടപ്പെട്ട നാസിൽ അബ്ദുള്ളയുടെ നിയമ പോരാട്ടം തുടരുന്നതിനിടെ ഖത്തറിൽ നിന്നും പതിനഞ്ച് കോടി രൂപ തട്ടിയ മലയാളി നാട്ടിൽ വിലസുന്നു. ഖത്തറിലെ പത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയാണ് ഖത്തറിലെ നിരവധി ബിസിനസുകാരെ വഴിയാധാരമാക്കി നാട്ടിലേക്ക് മുങ്ങിയത്. 

അതേസമയം ഇത്രയും വലിയ തട്ടിപ്പു നടത്തിയ പ്രതി നാട്ടിൽ സുഖജീവിതം നയിക്കുമ്പോഴും തങ്ങള്‍ക്ക് ഇവിടെ നിന്നും നീതികിട്ടിയില്ലെന്ന്  തട്ടിപ്പിനിരയാവര്‍ പരിതപിക്കുന്നു. 
ദുബൈയില്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രിയടക്കം കാണിച്ച താത്പര്യം ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് വഞ്ചിതരായവരുടെ നേര്‍ക്കും ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം. ഖത്തറില്‍ ബിസിനസ് നടത്തുന്ന എളവള്ളി സ്വദേശി റഷീദ് പെരുമ്പാടിയടക്കമുള്ളവരെയാണ് മലപ്പുറം വാഴക്കാട് മപ്രം സ്വദേശി വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചത്. ഓക്‌സിജന്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.  

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളില്‍ നിന്നും കമ്പനി വന്‍ തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയായിരുന്നു. എയര്‍കണ്ടീഷനുകള്‍, ലാപ്‌ടോപ്പുകള്‍, ജിപ്‌സം ബോര്‍ഡുകള്‍ അടക്കം വിവിധ സാമഗ്രികളാണ് വാങ്ങിയത്. റഷീദ് പെരുമ്പാടിയുടെ ഒന്നരക്കോടിയോളം രൂപയാണ് നഷ്ടമായത്. തന്റെ സ്ഥാപനത്തില്‍ നിന്നും 99 എയര്‍കണ്ടീഷനുകള്‍ വാങ്ങിയെന്ന് ദോഹയില്‍ കച്ചവടം നടത്തുന്ന മുഹമ്മദ് കുട്ടി പറഞ്ഞു. 40 ദിവസത്തെ അവധി കണക്കാക്കി  3,66,000 റിയാലിന്റെ ചെക്കാണ് ഇയാള്‍ക്ക് നല്‍കിയത്. എന്നാല്‍ പണമില്ലാതെ ബാങ്കില്‍ നിന്നും ചെക്ക് മടങ്ങിയതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയതെന്ന് കുട്ടി പറഞ്ഞു. പെരിന്തല്‍ മണ്ണ സ്വദേശി ആരിഫിന്റെ സ്ഥാപനത്തില്‍നിന്നും 12 ലാപ് ടോപ്പുകള്‍ വാങ്ങുകയും ഇതേ രീതിയില്‍ കബളിപ്പിക്കുകയും ചെയ്തു. ഇതേ പോലെ പത്തോളം സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കിയിട്ടുണ്ട്.


ചെക്കുകള്‍ മടങ്ങുകയും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു നടത്തിയ വാഴക്കാട് മപ്രം സ്വദേശി മുഹമ്മദ് ഹിഷാം നാട്ടിലേക്ക് രക്ഷപ്പെട്ടതായി ഇവര്‍ അറിയുന്നത്. തുടര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസിയിലും നോര്‍ക്കയിലും ഖത്തര്‍ പൊലിസിലും പരാതി നല്‍കുകയായിരുന്നു. തങ്ങളില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ ഹിഷാം കിട്ടുന്ന വിലക്ക് വില്‍ക്കുകയും പണവുമായി മുങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.
നാട്ടില്‍ മലപ്പുറം പൊലിസ് സൂപ്രണ്ടിനും പരാതി നല്‍കി. എന്നാല്‍ ഇതുവരെയായി പൊലിസിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നുമുണ്ടായില്ലെന്ന് കബളിപ്പിക്കപ്പെട്ടവര്‍ ആരോപിച്ചു. ഗൾഫിൽ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ നാട്ടിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രധാന തടസ്സമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രതി നാട്ടിലേക്ക് കടന്നതിനാൽ ഖത്തറിലെ നിയമ സംവിധാനങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.


Latest Related News