Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രകൃതിവാതകത്തിന് വിലയുയരാൻ കാരണം നിക്ഷേപം കുറഞ്ഞതാണെന്ന് ഖത്തർ ഊർജ്ജമന്ത്രി

February 23, 2022

February 23, 2022

ദോഹ : പ്രകൃതിവാതകത്തിന്റെ വിലയിൽ ക്രമാതീതമായ വർധനവ്  ഉണ്ടാവുന്നത് മതിയായ അളവിൽ നിക്ഷേപം ലഭിക്കാത്തത് കൊണ്ടാണെന്ന് ഖത്തർ ഊർജമന്ത്രി സാദ് ബിൻ ഷെറീദ അൽ കാബി അഭിപ്രായപ്പെട്ടു. റഷ്യ - ഉക്രൈൻ പ്രതിസന്ധിയല്ല, നിക്ഷേപം കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആഗോള പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഈജിപ്ത് പെട്രോളിയം മന്ത്രി താരീഖ് അൽ മൊല്ല, ജി.ഇ.സി.എഫ് സെക്രട്ടറി ജനറൽ മുഹമ്മദ്‌ ഹമൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

'യൂറോപ്പ് കൂടുതൽ ഇന്ധനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യൂറോപ്പിന്റെ മൊത്തം ആവശ്യം നിറവേറ്റാൻ ഖത്തറിന് സാധിക്കില്ല. നിരവധി രാജ്യങ്ങളുമായി ദീർഘകാല കരാറുകളിൽ ഒപ്പുവെച്ചതിനാൽ, അവർക്ക് കൃത്യമായി ഇന്ധനം നൽകേണ്ടതുണ്ട്'.- യൂറോപ്യൻ ഇന്ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി ഉത്തരം നൽകി. യൂറോപ്പിന് ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യ ആണെന്നും, റഷ്യയുടെ അഭാവം ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നികത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 2027 ആവുമ്പോഴേക്കും കൂടുതൽ ഇന്ധനം നിർമിക്കാനും വിതരണം ചെയ്യാനും രാജ്യത്തിന് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും ഖത്തർ ഊർജമന്ത്രി പങ്കുവെച്ചു.


Latest Related News