Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ എനർജി മാർച്ച്‌ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

February 28, 2022

February 28, 2022

ദോഹ : ഖത്തറിൽ മാർച്ച്‌ മാസത്തിലെ ഇന്ധന വിലവിവരപട്ടിക പ്രസിദ്ധീകരിച്ചു. പ്രീമിയം പെട്രോളിന്റെ വിലയിൽ നേരിയ കുറവുണ്ട്. ഫെബ്രുവരിയിൽ 2.05 റിയാലിന് ലഭിച്ച പ്രീമിയം പെട്രോൾ, മാർച്ചിൽ 2 റിയാലിന് ലഭിക്കും. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാലിനും, ഡീസൽ 2.05 റിയാലിനുമാണ് ലഭിക്കുക. 2017 സെപ്റ്റംബർ മുതലാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും വിഭിന്നമായി, ഖത്തർ എനർജി സ്വന്തമായി ഇന്ധനങ്ങൾക്ക് വില തീരുമാനിക്കാൻ ആരംഭിച്ചത്.


Latest Related News