Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി സന്ദർശിക്കുന്നു,ഖത്തർ അമീറിനെ യോഗത്തിലേക്ക് ക്ഷണിച്ചതായി സൗദി

June 18, 2022

June 18, 2022

റിയാദ് : യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ 16 ന് സൗദി അറേബ്യ സന്ദർശിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും മറ്റ് അറബ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും പ്രധാനമായി കൂടിക്കാഴ്ചയിൽ ചർച്ചയാവുകയെന്നാണ് വിവരം.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ  യോഗത്തിലേക്ക് ക്ഷണിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു..

ഖത്തർ അമീറിനെ കൂടാതെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ കൂടി അഭ്യർത്ഥന മാനിച്ച് എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് സൗദി സമ്മതം  അറിയിച്ചതിന് പിന്നാലെയാണ് ബൈഡൻ സൗദി സന്ദർശിക്കുന്നത്.ഫലസ്തീൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ബൈഡൻ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
എണ്ണവിലയ്‌ക്കൊപ്പം, പ്രാദേശിക രാഷ്ട്രീയവും സന്ദർശന വേളയിൽ ഉയർന്ന മുൻഗണനാ വിഷയമാകുമെന്ന് രാഷ്ട്രീയ  വിദഗ്ധർ ചൂണ്ടിക്കാട്ടി.

യെമനിലെ യുദ്ധവും ഇറാന്റെ "നിലപാടുകളും ബൈഡന്റെ മിഡിലീസ്റ്റ് സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്ന് ദേശീയ സുരക്ഷാ മേധാവി ജോൺ കിർബി  എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News