Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക പൈതൃക കമ്മിറ്റിയിൽ ഇനി ഖത്തറും

November 26, 2021

November 26, 2021

ദോഹ : ലോക പൈതൃകകമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഖത്തറിന് വിജയം. പങ്കെടുത്ത രാജ്യങ്ങളിൽ ഏറ്റവും അധികം വോട്ട് നേടിയാണ് (114) ഖത്തർ കമ്മിറ്റിയിൽ ഇടം നേടിയത്. 2021-2025 കാലയളവിലേക്കാണ് ഖത്തറിന് അംഗത്വം ലഭിക്കുക. 

വേൾഡ് ഹെറിറ്റേജ് കൺവെൻഷന്റെ നാല്പത്തിഒന്നാം സമ്മേളനത്തിലാണ് ഖത്തറിനെ അംഗമായി തിരഞ്ഞെടുത്തത്. 114 വോട്ടുമായി ഖത്തർ ഒന്നാമതെത്തിയപ്പോൾ ബെൽജിയത്തിന് നൂറ്റിമൂന്നും സാമ്പിയക്ക് നൂറും വോട്ടുകൾ ലഭിച്ചു. ലോക പൈതൃക കമ്മിറ്റിയിൽ അംഗത്വം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു യുനെസ്‌കോയുടെ ഖത്തർ പ്രതിനിധിയായ നാസർ ബിൻ ഹമദ് അൽ ഹൻസാബിന്റെ പ്രതികരണം.


Latest Related News