Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വയോധികർക്ക് സാങ്കേതിക പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഖത്തർ

October 13, 2021

October 13, 2021

 
ദോഹ : ഖത്തറിലെ വയോധികർക്ക് പുതിയ കാലത്തെ സാങ്കേതികവിദ്യകളിൽ പരിശീലനം നേടാൻ അവസരം. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇഹ്‌സാൻ സംഘടനയും, സാമൂഹിക സേവനത്തിനുള്ള ഖത്തർ ഫൗണ്ടേഷനും ഒന്നിച്ചു കൈകോർത്താണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 

മുതിർന്ന പൗരന്മാരെ സ്മാർട്ട്‌ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം. അനുദിനം പരിണമിക്കുന്ന ലോകത്തിന്റെ വേഗത്തിനൊപ്പം ഓടിയെത്താൻ വയോധികരെ പ്രാപ്തരാക്കാൻ ഇതുവഴി കഴിയുമെന്നാണ് ഇഹ്‌സാന്റെ പ്രതീക്ഷ. അറുപത് പിന്നിട്ട സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ സേവനം ഉപയോഗിക്കാം. ഒക്ടോബർ 27 വരെ ഈ സംവിധാനം നിലവിലുണ്ടാവുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


Latest Related News