Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ബലി പെരുന്നാളിന് മാംസം വാങ്ങാൻ പോകുന്നുണ്ടോ,ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

July 26, 2020

July 26, 2020

ദോഹ : ബലി പെരുന്നാളിന് മാസം വാങ്ങാൻ പോകുന്ന അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ നേരിടുന്നവരാണെങ്കിൽ മാംസം വിൽക്കുന്ന കടകളിലോ അറവ് കേന്ദ്രങ്ങളിലോ ഇത്തരക്കാർ ഒരു കാരണവശാലും സന്ദർശിക്കരുത്.മറ്റുള്ളവരിൽ നിന്ന് മാംസം സ്വീകരിക്കുമ്പോഴും ആവശ്യമായ കരുതൽ ഉണ്ടാവണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ലൈസൻസ് ഇല്ലാത്ത കടകളിൽ നിന്നോ അറവ് ശാലകളിൽ നിന്നോ മാംസം വാങ്ങരുത്.പ്രായം കൂടിയവരും അസുഖങ്ങൾ ഉള്ളവരും ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവറിയായി മാത്രമേ മാംസം വാങ്ങാൻ പാടുള്ളൂ എന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News