Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ കോവിഡ് വ്യാപനം തുടർന്നാൽ സ്‌കൂളുകളിൽ വീണ്ടും നിയന്ത്രണമെന്ന് വിദ്യാഭ്യാസ മന്ത്രി 

February 02, 2021

February 02, 2021

ദോഹ: ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാൽ  സ്കൂളുകളിലെ ഹാജര്‍ നിരക്ക് കുറക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള പ്രത്യേക സമിതിയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദിവസം സ്കൂളുകളില്‍ ഹാജരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം നിലവില്‍ 50 ശതമാനത്തില്‍ കവിഞ്ഞിട്ടില്ല.

രണ്ടാം സെമസ്റ്ററില്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ഹാജര്‍നില 50 ശതമാനത്തിനപ്പുറം വര്‍ധിച്ചിട്ടില്ല. ഇതായിരിക്കും ഈ അധ്യയന വര്‍ഷത്തിലെ പരമാവധി. രോഗം വ്യാപിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ ഇതു കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഡ്-19 വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ സ്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്കൂള്‍ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ് കൂളുകളില്‍ നിലവില്‍ 50 ശതമാനം വിദ്യാര്‍ഥികളാണ് എത്തേണ്ടത്. നേരത്തേ ഇത് സ്കൂളിന്റെ ആകെ ശേഷിയുടെ 42 ശതമാനം ആയിരുന്നു. നിശ്ചിത കാലയളവില്‍ നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവര്‍ ഓണ്‍ലൈനായും ക്ലാസില്‍ പങ്കെടുക്കുന്ന രീതിയാണ് തുടരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ അടുത്ത കാലയളവില്‍ നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടക്കുക. എല്ലാവരുടെയും ഹാജര്‍ നിര്‍ബന്ധവുമാണ്. അധ്യാപകരും മറ്റു ജീവനക്കാരും മുഴുസമയവും സ്കൂളില്‍ ഹാജരുണ്ടാകണം.

ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തില്‍ ഗ്രൂപ്പുകളായി വിദ്യാര്‍ഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാര്‍ഥികള്‍ തമ്മില്‍ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാര്‍ഥികള്‍ മാസ്കുകള്‍ ധരിക്കണം.

രാജ്യം കോവിഡില്‍നിന്ന് മുക്തമാകുന്ന ഘട്ടത്തിലായിരുന്നു ഇത്തരത്തിലുള്ള ക്രമീകരണം വരുത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ രോഗികള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ നില തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം കുറക്കാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News