Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വെടിനിർത്തലിന് ശേഷം ഇതാദ്യം,ഖത്തർ നിയതന്ത്ര പ്രതിനിധി സംഘം ഗസയിൽ

November 27, 2023

 News_Qatar_Malayalam

November 27, 2023

ഖത്തർ ന്യൂസ് ഏജൻസി

ദോഹ :ഖത്തർ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ലുല്‍വ അല്‍ഖാതിർ ഉൾപെടെ,ഖത്തറിന്റെ ഉന്നതതല സംഘം ഗസയിൽ എത്തി.വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഖത്തർ സംഘം റഫാ അതിർത്തി കടന്ന് സംഘർഷ മേഖലയിൽ എത്തിയത്.ഗസ്സയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും സംഘം ആശ്വസിപ്പിച്ചു. മക്കളും കുടുംബാംഗങ്ങളും‌ കൊല്ലപ്പെട്ടിട്ടും മൃതദേഹം ഖബറടക്കി കാമറയ്ക്ക് ‌മുന്നിലെത്തി ഗസ്സയിലെ യഥാര്‍ഥ വസ്തുതകള്‍ ലോകത്ത് വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ വാഇല്‍ അല്‍ ദഹ്ദൂഹിനെയും കുടുംബത്തെയും സംഘം സന്ദര്‍ശിച്ചു.

2023 ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അറബ്-ഗൾഫ് രാജ്യത്ത് നിന്നുള്ള ഉന്നതതല സംഘം ഗസ സന്ദർശിക്കുന്നത്.

റഫ അതിര്‍ത്തിയോട് ചേര്‍ന്ന ഗസ്സയിലെ പ്രദേശങ്ങളിലാണ് ലുല്‍വ അല്‍ഖാതിര്‍ സന്ദര്‍ശനം നടത്തിയത്. ഗസ്സയിലേക്ക് നിലവിലുള്ള സഹായങ്ങള്‍ അപര്യാപ്തമാണെന്നും ഉടന്‍ കൂടുതല്‍ സഹായമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നും ലുല്‍വ അല്‍ ഖാതിര്‍ അല്‍ ജസീറ ടി.വിയോട് പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News