Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുക്രൈന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, റഷ്യക്കെതിരെ രൂക്ഷവിമർശനവുമായി ഖത്തർ

March 01, 2022

March 01, 2022

ദോഹ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് ഖത്തർ രംഗത്ത്. മനുഷ്യാവകാശ കൗൺസിലിന്റെ 49 ആം സെഷനിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കവെയാണ് ഖത്തർ വിദേശകാര്യമന്ത്രി റഷ്യയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. ഓരോ രാജ്യത്തിനും അവരുടേതായ അവകാശങ്ങൾ ഉണ്ടെന്നും, അതിലേക്ക് കടന്നുകയറുന്നത് ശരിയായ നടപടി അല്ലെന്നും മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾറഹ്മാൻ അൽ താനി കൂട്ടിച്ചേർത്തു. 

'നയതന്ത്ര ചർച്ചകൾക്ക് ഏറ്റവുമധികം പ്രാധാന്യമുള്ള സമയമാണിത്. ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീർപ്പിലേക്കെത്താൻ പരിശ്രമിക്കണം', മന്ത്രി അഭിപ്രായപ്പെട്ടു. യുക്രൈന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഖത്തർ പൂർണമായും മാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സംഭവവികാസങ്ങളുടെ അനന്തരഫലമായി അഭയാർത്ഥികൾ രൂപപ്പെട്ടേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. യുദ്ധം ശക്തമായതോടെ രണ്ട് ലക്ഷത്തോളം യുക്രൈൻ സ്വദേശികളാണ് പോളണ്ടിലേക്ക് പലായനം ചെയ്തത്. വരും നാളുകളിൽ ഈ കണക്ക് പതിന്മടങ്ങ് വർധിച്ചേക്കും. യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ സിറിയ, ഫലസ്തീൻ വിഷയങ്ങളെ പറ്റിയും ഖത്തർ വിദേശകാര്യമന്ത്രി പ്രതിപാദിച്ചു.


Latest Related News