Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് നിയമലംഘനങ്ങൾ  കൂടുന്നു,ഖത്തറിൽ 63 പേർ കൂടി പിടിയിലായി 

November 22, 2020

November 22, 2020

ദോഹ: കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് 63 പേരെക്കുടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 53 പേരെ മാസ്‌ക്ക് ധരിക്കാത്തതിനും പത്തു പേരെ വാഹനത്തില്‍ അനുവദിച്ചതിലും  കൂടുതല്‍ പേരെ കയറ്റിയതിനുമാണ് അറസ്റ്റ് ചെയ്തത്.. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്കാണ് നിലവിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക തുടങ്ങിയ മുന്നറിയിപ്പുകള്‍ ആഭ്യന്തര മന്ത്രാലയം നിരന്തരം നല്‍കുന്നുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്. കടുത്ത ശിക്ഷയാണ് ഇത്തരക്കാർക്ക് ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

ഖത്തറിൽ മാസ്‌ക്ക ധരിക്കാത്തതിന്റെ പേരില്‍ 1,350 പേര്‍ക്കെതിരേയും വാഹനത്തില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചതിന് 73 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News