Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് രോഗമുക്തി കൂടി,ഒരു മരണം 

August 28, 2020

August 28, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ മരണസംഖ്യ 196 ആയി.208 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.2983 പേരാണ് ഇനി രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.

മലയാളിയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലിരിക്കെ മരണപ്പെട്ടതെന്നാണ് വിവരം. കോഴിക്കോട് വടകര വില്യാപ്പള്ളി അരയാക്കൂൽ സ്വദേശി വെങ്ങപ്പറ്റ കുഞ്ഞമ്മദ്(53) ദോഹയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടതായി നേരത്തെ ന്യൂസ്‌റൂം റിപ്പോർട്ട് ചെയ്തിരുന്നു. 

അതേസമയം,220 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.115,017 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്.പുതുതായി 46 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 427 ആയി.നാലു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.68 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News