Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി, രോഗമുക്തി നിരക്കിൽ വൻ വർധനവ്

January 19, 2022

January 19, 2022

ദോഹ : ഖത്തറിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 88 വയസുള്ള വ്യക്തിയാണ് ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 631 ആയി. ഇന്ന് 3723 പേർക്കാണ് ഖത്തറിൽ കോവിഡ് ബാധയുണ്ടായത്. സമ്പർക്കത്തിലൂടെ 3364 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 359 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 

3542 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 97 പേരടക്കം ആകെ 600 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 34773 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.


Latest Related News