Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്താൽ നിരവധി ഗുണങ്ങളുണ്ടെന്ന് വിശദീകരണം

January 11, 2022

January 11, 2022

ദോഹ : ഖത്തറിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ ഇഹ്തിറാസ് ആപ്പിലെ 'ഖത്തർ പോർട്ടൽ' ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഹമദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ ഓർമപ്പെടുത്തി. പീസീആർ പരിശോധന, ഹോട്ടൽ കൊറന്റൈൻ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തണം. ഖത്തർ റേഡിയോയുടെ പരിപാടിയിൽ സംസാരിക്കവെ, പാസ്പോർട്ട് വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൾ അസീസ് അൽ റുമൈഹിയാണ് ഈ നിർദ്ദേശം നൽകിയത്.

കുട്ടികളെ ഖത്തറിലേക്ക് കൊണ്ടുവരുന്നവർക്ക് ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്താൽ ഏറെ ഗുണങ്ങളുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് കൊറന്റൈനുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നൽകുന്ന സത്യവാങ്മൂലം ആവശ്യമില്ല. ഏറെ സമയം എടുത്തേക്കാവുന്ന ഈ നടപടിയിൽ നിന്നും ഇഹ്തിറാസ് രജിസ്‌ട്രേഷൻ ഉള്ളവർക്ക് ഇളവ് ലഭിക്കും. ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്തവർക്ക് വിമാനത്താവളത്തിലെ ഇ ഗേറ്റ്‌ ഉപയോഗിക്കാനും കഴിയും. ഖത്തറിൽ സ്ഥിരതാമസക്കാർ അല്ലാത്തവർ രാജ്യം സന്ദർശിക്കുന്നതിന്റെ മൂന്ന് ദിവസം മുൻപെങ്കിലും http://www.ehteraz.gov.qa എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്, ആവശ്യമായ രേഖകൾ സമർപ്പിക്കണം. ഖത്തർ പൗരത്വം ഉള്ളവർക്ക് ഈ പ്രക്രിയ നിർബന്ധം അല്ലെങ്കിലും, ചെയ്യുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.


Latest Related News