Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് 741 പുതിയ കോവിഡ് രോഗികൾ, ഒരു മരണം

December 31, 2021

December 31, 2021

ഫോട്ടോ : നൗഷാദ് തെക്കയിൽ 

ദോഹ : ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 68 വയസുള്ള വ്യക്തിയാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 618 ആയി ഉയർന്നു. ഇന്ന് 741 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

533 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായപ്പോൾ, 208 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേരാണ് കോവിഡിൽ നിന്നും രോഗമുക്തരായത്. 256 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 25 രോഗികൾ തീവ്രപരിചരണവിഭാഗത്തിലാണ്. ബൂസ്റ്റർ ഡോസുകൾ അടക്കം ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 12233 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News