Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നാനൂറും കടന്ന്‌ കോവിഡ്, ഖത്തറിൽ ഇന്ന് രോഗം ബാധിച്ചത് 443 പേർക്ക്

December 29, 2021

December 29, 2021

ദോഹ : ഖത്തറിൽ ഇന്ന്  443 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 317 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായപ്പോൾ, 126 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേരാണ് കോവിഡിൽ നിന്നും രോഗമുക്തരായത്. 

ഇന്ന് കോവിഡ് കാരണം ഒരു രോഗി പോലും മരണമടഞ്ഞിട്ടില്ല. അതേസമയം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരുന്നൂറ് കടന്നു. നിലവിൽ, 204 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 19 രോഗികൾ തീവ്രപരിചരണവിഭാഗത്തിലാണ്. ബൂസ്റ്റർ ഡോസുകൾ അടക്കം ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 9461 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News