Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു,ഇന്ന് രോഗം സ്ഥിരീകരിച്ചത്  347 പേർക്ക്

January 28, 2021

January 28, 2021

ദോഹ : ആറു മാസത്തെ ഇടവേളക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും പഖത്തറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുന്നൂറു കവിഞ്ഞു.ഇന്ന് പുതുതായി 347 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 163 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 145,414 ആയി.

ബുധനാഴ്ച്ചയാണ് 338 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച 299 പുതിയ കേസുകൾ ഉണ്ടായിരുന്നു. അതേസമയം ഇന്ന് (വ്യാഴാഴ്ച) പുതിയ കേസുകൾ വീണ്ടും വർദ്ധിച്ചു 347 ആയി ഉയർന്നു.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 300 കവിയുന്നതെന്ന് അൽ ഷർഖ് പത്രം റിപ്പോർട്ട് ചെയ്തു. ഇതിനിടെ കേസുകൾ താഴ്ന്ന് മിക്ക ദിവസങ്ങളിലും 200 ലും താഴെ പോയിരുന്നു.

കേസുകൾ ഇനിയും വർധിച്ചാൽ ലോക്ക്ഡൌൺ തുടങ്ങിയ കർശനമായ നടപടികളിലേക്ക് പോകേണ്ടിവരുമെന്നാണ് പലരും ഭയപ്പെടുന്നത്.

കോവിഡ് മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിച്ചു ഖത്തർ സമൂഹ മാധ്യമങ്ങളിൽ ഇന്നലെ ക്യാമ്പയ്‌ൻ ആരംഭിച്ചു. 'ഞാൻ ഫേസ് മാസ്ക് ധരിക്കും' എന്ന ഹാഷ്ടാഗിൽ തുടങ്ങിയ ക്യാമ്പയ്‌ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News