Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫുട്ബോൾ ലോകത്തെ ഖത്തർ അത്ഭുതപ്പെടുത്തുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ

October 24, 2021

October 24, 2021

ദോഹ : ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഖത്തർ വിസ്മയിപ്പിക്കുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പിനായി ഒരുക്കിയ വേദികളിൽ ഒന്നായ അൽ തുമാമ സ്റ്റേഡിയത്തിന്റെ ഉൽഘാടനത്തിന് സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് ഇൻഫാന്റിനോ ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കലാപരമായൊരു സൃഷ്ടി എന്നാണ് ഇൻഫാന്റിനോ അൽ തുമാമ സ്റ്റേഡിയത്തെ വിശേഷിപ്പിച്ചത്.

ലോകകപ്പിന് മുന്നോടിയായി ഖത്തർ ആതിഥ്യം വഹിക്കുന്ന അറബ് കപ്പ് ടൂർണമെന്റ് കാണാനും തനിക്കാഗ്രഹമുണ്ടെന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. "ഫിഫ ലോകകപ്പിന് പന്തുരുളുന്നത് വരെയും ഖത്തർ ഏവരേയും അമ്പരപ്പിച്ചുകൊണ്ടേയിരിക്കും, അൽ തുമാമ സ്റ്റേഡിയം ഒന്നാന്തരമൊരു കലാസൃഷ്ടിയാണ്. ഖത്തറിന്റെ ചരിത്ര-സാംസ്‌കാരിക ഭൂമികയെ പ്രതിനിധാനം ചെയ്യാൻ ഈ സ്റ്റേഡിയത്തിന് കഴിയും. അറബ് കപ്പ് മത്സരങ്ങളെയും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിയുമെങ്കിൽ മത്സരങ്ങൾ വീക്ഷിക്കാൻ ഞാനെത്തും. ഇൻഫാന്റിനോ മാധ്യമങ്ങളോട് മനസുതുറന്നു.


Latest Related News