Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ചാരിറ്റിയുടെ ഭക്ഷ്യ കിറ്റുകൾ : അപേക്ഷകൾ കൂടുന്നു,വിതരണം മുൻഗണനാ ക്രമം അനുസരിച്ച്

April 24, 2020

April 24, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമാക്കി ഖത്തർ ചാരിറ്റി പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റ് വിതരണത്തിന് ആവശ്യക്കാർ കൂടുന്നു. നിലവിൽ ഖത്തർ ചാരിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിച്ച നിരവധി ആളുകൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. അതേസമയം,ദിനംപ്രതി ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനാൽ ആദ്യം രജിസ്റ്റർ ചെയ്തവർക്ക് വിതരണം ചെയ്തു കഴഞ്ഞ ശേഷമായിരിക്കും പുതുതായി രജിസ്റ്റർ ചെയ്തവരിലേക്ക് സഹായം എത്തുക.

സഹായം ലഭിക്കാൻ എന്തു ചെയ്യണം?
കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം വരുമാനം മുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് ഖത്തർ ചാരിറ്റി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. ലളിതമായ നടപടിക്രമങ്ങളിലൂടെ 500 മുതൽ 600 ഖത്തർ റിയാൽ വരെ വിലമതിക്കുന്ന ദൈനംദിനാവശ്യങ്ങൾക്കുള്ള ആവശ്യവസ്തുക്കളാണ് ഇതുവഴി തികച്ചും സൗജന്യമായി ലഭിക്കുക. ഇതിനായി  ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റില്‍ https://www.qcharity.org/en/qa/tafreejkorba/helprequest എന്ന ലിങ്ക് വഴി മൊബൈലിലാണ് അപേക്ഷിക്കേണ്ടത്. പേര്, ഖത്തര്‍ ഐഡി, ഇമെയില്‍, രാജ്യം, വിവാഹിതനാണോ, ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരം, ജോലി സംബന്ധമായ വിവരം, ആകെ വരുമാനം, ആകെ ചെലവ്, കുടുംബം ഉണ്ടെങ്കില്‍ അവരുടെ ഖത്തര്‍ ഐഡി നമ്പറുകള്‍ തുടങ്ങിയവയാണ് നല്‍കേണ്ടത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ അപേക്ഷ സ്വീകരിച്ചതായി അറിയിച്ചു കൊണ്ട് ആദ്യം ഒരു സന്ദേശം ലഭിക്കും.പിന്നീട് കിറ്റുകൾ ലഭ്യമാവുന്ന മുറയ്ക്ക് കൂപ്പൺ നമ്പർ സന്ദേശമായി ലഭിക്കും.എസ്.എം.എസായി ലഭിക്കുന്ന ഈ കൂപ്പണ്‍ നമ്പറുമായി  ഖത്തറിലെ അല്‍ മീറ ബ്രാഞ്ചുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാവുന്നതാണ്.

അതേസമയം,ആവശ്യക്കാർ കൂടിയതിനാൽ അപേക്ഷ സ്വീകരിക്കപ്പെട്ടതായി സന്ദേശം ലഭിച്ച പലർക്കും ഇതുവരെ കൂപ്പൺ നമ്പർ ലഭിച്ചിട്ടില്ല. എന്നാൽ മുൻഗണനാ പ്രകാരം എല്ലാവർക്കും ഭക്ഷ്യകിറ്റുകൾ എത്തിക്കാൻ ശ്രമിച്ചുവരികയാണെന്നാണ് ഖത്തർ ചാരിറ്റിയുമായി  ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News