Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിനെതിരായ ഏകപക്ഷീയമായ ഉപരോധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഖത്തർ യു.എന്നിൽ  

November 27, 2020

November 27, 2020

ന്യൂയോർക്ക്: ഉപരോധ രാജ്യങ്ങളുടെ ഏകപക്ഷീയവും നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ നടപടികളെ അപലപിക്കാന്‍ ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ നിർദേശങ്ങളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായ നടപടികള്‍ തുടരുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻത്  സെയ്ഫ് അല്‍താനി പറഞ്ഞു. 

'ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുക' എന്ന വിഷയത്തില്‍  എക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അറിയ  -ഫോര്‍മുല വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരന്നു അവര്‍. റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, നൈജര്‍, സെയിന്റ് വിന്‍സന്റ്, ഗ്രനേഡിയന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചു കൂട്ടിയത്. 

മൂന്ന് വര്‍ഷത്തിലേറെയായി ഖത്തര്‍ നിയമവിരുദ്ധമായ നടപടികള്‍ നേരിടുകാണ്. നിയമപരമല്ലാത്തതും ഏകപക്ഷീയമായതും ന്യായീകരണം ഇല്ലാത്തതുമായ ഉപരോധമാണ് ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയത്. പരമാധികാരത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമം അസ്വീകാര്യവും നിയമവിരുദ്ധവുമാണ്. ഇത് ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന് കീഴിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകൾക്കും വിരുദ്ധവും കൂട്ടായ സുരക്ഷാ ചട്ടക്കൂടുകളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും  ഇത് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രത്യേക ശ്രദ്ധയുള്ള പ്രദേശത്തെ പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. 

ഈ നിര്‍ബന്ധിത നടപടികള്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രമേയങ്ങളെ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശവും ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികളും എന്ന തലക്കെട്ടിലുള്ള യു.എന്‍ പ്രമേയം 74/154 ചൂണ്ടിക്കാട്ടി ഷെയ്ഖ ആലിയ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ ചാര്‍ട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രമേയമാണ് ഇത്. 

ഖത്തര്‍ ഭരണകൂടത്തിനെതിരായ ഏകപക്ഷീയമായ നടപടികളുടെ ഫലമായി ഖത്തറിലെ പൗരന്മാരെയും താമസക്കാരെയും ബാധിക്കുന്ന നിരവധി സാമൂഹികവും മാനുഷികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായെന്നും അനേകം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News