Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ബാർബർ ഷോപ്പുകൾ നാളെ തുറക്കും,പ്രവേശനം അപ്പോയിന്മെന്റ്റ് എടുത്ത ശേഷം മാത്രം 

July 27, 2020

July 27, 2020

ദോഹ : മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഖത്തറിലെ ബാർബർ ഷോപ്പുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും.കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലു മാസത്തിലധികമായി അടഞ്ഞു കിടക്കുന്ന ബാർബർ ഷൂപ്പുകളിലെ മലയാളികൾ ഉൾപ്പെടെയുള്ള നൂറു കണക്കിന് തൊഴിലാളികൾക്ക് ഇതോടെ ആശ്വാസമാകും.മാസങ്ങളായി ജോലിയില്ലാതെ മുറികളിൽ കഴിയുന്നതിനാൽ നാട്ടിലെ ഇവരുടെ കുടുംബങ്ങളും ദുരിതത്തിലായിരുന്നു. ജോലിയില്ലാതെ കഴിഞ്ഞ പലരും വിവിധ സംഘടനകൾ നൽകിയ ഭക്ഷ്യ കിറ്റുകൾ കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോയിരുന്നത്.

കർശനമായ നിയന്ത്രണങ്ങളോടെയാണ് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

  • കൃത്യമായ ശുചിത്വ,അണുനശീകരണ സംവിധാനങ്ങളോടെ മുപ്പതു ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
  • എല്ലാ ജീവനക്കാരും മാസ്കും ഫെയ്‌സ് ഷീൽഡും കയ്യുറകളും ധരിച്ചിരിക്കണം.
  • ജീവനക്കാർ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം.
  • അപ്പോയിന്മെന്റ് എടുത്തശേഷം കൃത്യമായ അകലം പാലിച്ചു കൊണ്ട് മാത്രമേ ബാർബർ ഷാപ്പിനകത്ത് ആളുകളെ അനുവദിക്കാവൂ.മുൻകൂട്ടി കടകളിലെത്തിയോ മഒബൈൽ ഫോണിൽ വിളിച്ചോ സമയം ക്രമീകരിച്ച ശേഷമാണ് സേവനത്തിനായി എത്തേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News