Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഈ വർഷത്തെ ഖത്തർ ബലൂൺ മേള ഡിസംബർ 9 ന്, ഇത്തവണ ബലൂണിലേറി പറക്കാനും അവസരം

November 24, 2021

November 24, 2021

ദോഹ : വർണ്ണാഭമായ ആകാശകാഴ്ചകളുമായി ബലൂൺ മേള ഖത്തറിലേക്ക് തിരിച്ചെത്തുന്നു. ഡിസംബർ 9 മുതൽ 18 വരെ ആസ്പയർ പാർക്കിൽ അരങ്ങേറുന്ന രണ്ടാം പതിപ്പിൽ കരടി, തവള, കടുവ, കപ്പൽ തുടങ്ങി നാല്പതോളം വ്യത്യസ്ത രൂപങ്ങളിലുള്ള ബലൂണുകളാണ് പ്രദർശിപ്പിക്കുക. 

ഖത്തർ വേദിയാവുന്ന അറബ് കപ്പിനോട് അനുബന്ധിച്ചാണ് ഇത്തവണ മേളയെത്തുന്നത്. ബലൂൺ മേളയുടെ ഭാഗമായി സംഗീത നിശ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ വൈകുന്നേരങ്ങളിൽ അരങ്ങേറും. പ്രദേശത്ത് പ്രത്യേക ഭക്ഷണശാലകളും, കുട്ടികൾക്കായുള്ള വിനോദകേന്ദ്രങ്ങളും ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.  299 റിയാലിന് ബലൂണിൽ യാത്ര ചെയ്യാനുള്ള അവസരവും മേളയിലുണ്ടാവും. അടുത്ത ആഴ്ച മുതൽ http://www.qatarballoonfestival.com എന്ന വെബ്‌സൈറ്റിലൂടെ ഇതിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെത്തി നേരിട്ടും ബലൂൺ യാത്രക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്.


Latest Related News