Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
റോഡരികിലെ പക്ഷിവേട്ടയുടെ വീഡിയോ വൈറലായി; നടപടിയെടുത്ത് ഖത്തര്‍

December 24, 2020

December 24, 2020

ദോഹ: റോഡരികിലെ പക്ഷിക്കൂട്ടത്തെ വേട്ടയാടിയ വീഡിയോ വൈറലായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍. ഖത്തര്‍ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയമാണ് (ബലാദിയ) കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. 


Also Read: ട്രംപ് അധികാരമൊഴിയും മുമ്പ് അഞ്ചാമത്തെ മുസ്‌ലിം രാജ്യവുമായി ഇസ്രയേല്‍ നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് മന്ത്രി


റോഡരികില്‍ നിന്ന് പക്ഷികളെ പിടിച്ചവരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി അയച്ചു. പക്ഷിവേട്ടയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

പ്രാവുകളെന്ന് കരുതുന്ന ഒരു കൂട്ടം പക്ഷികള്‍ക്ക് നേരെ കാറിലെത്തിയ ഒരാള്‍ വലവീശുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇയാളുടെ വലയില്‍ ചില പക്ഷികള്‍ കുടുങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

വീഡിയോ:


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News