Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒൻപത് വർഷത്തെ കാത്തിരിപ്പ്,ഖത്തർ ഹൈജംപ് താരത്തിന്റെ ഒളിമ്പിക്സ് വെങ്കലം വെള്ളിയായി

November 14, 2021

November 14, 2021

ദോഹ : ടോക്കിയോ ഒളിമ്പിക്സിൽ ഇറ്റാലിയൻ താരവുമായി സ്വർണം പങ്കിട്ടെടുത്ത് ശ്രദ്ധേയനായ ഖത്തർ ഹൈജംപ് താരം എസ്സ ബാർഷിം മറ്റൊരു നേട്ടത്തിന് കൂടി അർഹനായി. 2012 ലണ്ടൻ ഒളിമ്പിക്സിൽ താരം നേടിയ വെങ്കലമെഡലിന് പകരം വെള്ളി നൽകുമെന്ന് അധികൃതർ അറിയിച്ചു. റഷ്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഒന്നാമതെത്തിയ ഇവാൻ ഉഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതോടെയാണ് ബാർഷമിന്റെ വെങ്കലം വെള്ളിയായി മാറിയത്. 


ലണ്ടൻ ഒളിമ്പിക്സിൽ 2.29 m ഉയരം താണ്ടിയ ബാർഷം, മറ്റ് രണ്ട് പേർക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇവരുടെ മെഡലുകളും വെള്ളിയായി മാറുമെന്ന് ഒളിമ്പിക്സ് അധികൃതർ അറിയിച്ചു. ഒന്നാമതെത്തിയ റഷ്യൻ താരത്തെ 2019 ലാണ് കായികകോടതി കുറ്റക്കാരനായി വിധിച്ചത്. വിധിക്കെതിരെ താരം അപ്പീലിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബാർഷത്തിന്റെ ഒളിമ്പിക്സ് മെഡൽ സമ്പാദ്യം ഇതോടെ ഒരു സ്വർണ്ണവും രണ്ട് വെള്ളിയുമായി. റിയോ ഒളിമ്പിക്സിലും താരം വെള്ളി സ്വന്തമാക്കിയിരുന്നു. പുരുഷ-വനിതാ ഹൈജംപുകൾ അടക്കം അഞ്ചുമത്സരങ്ങളുടെ ഫലമാണ് മാറ്റി നിർണ്ണയിച്ചത്.


Latest Related News