Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുട്ടികൾക്കുള്ള ഫൈസർ വാക്സിന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം, ഇന്ന് മുതൽ വാക്സിനെടുക്കാം

January 30, 2022

January 30, 2022

ദോഹ : കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാതാക്കളായ ഫൈസറിന്റെ, അഞ്ച് മുതൽ പതിനൊന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിന് ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. ലോകരാജ്യങ്ങൾ കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചതും, ഫൈസർ വാക്സിന്റെ  പ്രവർത്തനക്ഷമത ലാബുകളിൽ പരിശോധിച്ച് തെളിഞ്ഞതും കണക്കിലെടുത്താണ് ഈ തീരുമാനം. മുതിർന്നവർക്ക് നൽകുന്ന വാക്സിൻ ഡോസിന്റെ മൂന്നിലൊന്ന് ഡോസുള്ള വാക്സിനാണ് കുട്ടികൾക്ക് നൽകുക. 

കോവിഡിനെതിരെ പ്രതിരോധശക്തി കൈവരിക്കാൻ കുട്ടികളെ സഹായിക്കാനാണ് ഈ നടപടിയെന്നും, ഇതൊരു നിർണ്ണായക തീരുമാനം ആണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും, ഒമിക്രോൺ അടക്കമുള്ള മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി. കുട്ടികൾക്ക് ആദ്യ ഡോസ് നൽകി മൂന്ന് ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് നൽകാനാണ് ഫൈസർ തയ്യാറെടുക്കുന്നത്. ഇന്ന് മുതൽ ഖത്തറിലെ ഹെൽത്ത് സെന്ററുകളിൽ കുട്ടികൾക്കുള്ള വാക്സിൻ ലഭിച്ചു തുടങ്ങും. രക്ഷിതാക്കൾക്ക്  സംശയനിവാരണത്തിനായി 4027 7077 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Latest Related News