Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സർക്കാർ മേഖലയിലെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു 

July 26, 2020

July 26, 2020

ദോഹ : ഖത്തറിൽ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെയായിരിക്കും സർക്കാർ മേഖലയിലെ അവധി ദിനങ്ങളെന്ന് അമീരി ദിവാൻ പ്രത്യേക ഉത്തരവിൽ അറിയിച്ചു.വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേർത്ത് ഒൻപത് ദിവസം അവധി ലഭിക്കും.വാരാന്ത്യ അവധി കഴിഞ്ഞു ആഗസ്റ്റ് ഒൻപത് ഞായറാഴ്ച സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് പിന്നീട് അറിയിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News