Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിജയ് ചിത്രം 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക്, ഖത്തറിലും പ്രദർശനം ഉണ്ടായേക്കില്ല

April 10, 2022

April 10, 2022

ദോഹ : തമിഴ് സൂപ്പർസ്റ്റാർ വിജയ് നായകനാവുന്ന 'ബീസ്റ്റിന്' കുവൈത്തിലും ഖത്തറിലും പ്രദർശനവിലക്ക് ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. നെൽസൺ സംവിധാനം ചെയ്ത ആക്‌ഷൻ ചിത്രം ഏപ്രിൽ ഏപ്രിൽ 13 ന് റിലീസ് ആവാനിരിക്കെയാണ് കുവൈത്തിലും ഖത്തറിലും പ്രദർശനവിലക്ക് പ്രഖ്യാപിക്കുന്നത്. കുവൈത്തിൽ മാത്രമാണ് നടപടി നിലവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും, ഖത്തറും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. കഥയുടെ ഇതിവൃത്തത്തിൽ മുസ്‌ലിം മതവിശ്വാസികളെ തീവ്രവാദികളായി മുദ്രകുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 

സൺ പിക്‌ച്ചേഴ്സ് നിർമിക്കുന്ന ബീസ്റ്റിലെ അറബിക് കുത്തുപാട്ട് ഇതിനോടകം ഹിറ്റായിരുന്നു. നഗരത്തിലെ പ്രമുഖ മാൾ തീവ്രവാദികൾ കയ്യിലാക്കുന്നതും ബന്ദികളെ രക്ഷിക്കാൻ വിജയ് രക്ഷകനായി എത്തുന്നതുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതാദ്യമായല്ല ഒരു തമിഴ് ചിത്രത്തിനെതിരെ ജി.സി.സി രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുന്നത്. നേരത്തെ, വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആർ എന്ന ചിത്രത്തിനും സമാനമായ കാരണത്താൽ പ്രദർശനവിലക്ക് ലഭിച്ചിരുന്നു.


Latest Related News