Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ അമീറും ഇറാൻ പ്രസിഡന്റും കൂടിക്കാഴ്ച്ച നടത്തി, ധാരണാപത്രത്തിൽ ഒപ്പുവെച്ചു

February 21, 2022

February 21, 2022

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയും, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും കൂടിക്കാഴ്ച്ച നടത്തി. അമീരി ദിവാനിൽ വെച്ച് ഇരുരാജ്യങ്ങൾക്കും ഇടയിൽ പുതുതായി നിലവിൽ വന്ന കരാറുകൾ ഒപ്പിടുന്ന ചടങ്ങിനും ഇരുവരും സാക്ഷ്യം വഹിച്ചു. ഖത്തറിനും ഇറാനുമിടയിലെ നയതന്ത്ര ധാരണാ പത്രത്തിലും ഒപ്പുവെച്ചു. 

മിഡിൽ ഈസ്റ്റ് മേഖലയിലെ സമകാലിക രാഷ്ട്രീയ പ്രതിസന്ധികളിൽ സ്വീകരിക്കേണ്ട നിലപാടുകൾ അടങ്ങിയതാണ് ധാരണാ പത്രം. 2022-2023 വർഷങ്ങളിൽ സാംസ്കാരികപരമായും സാങ്കേതികപരമായും ഒത്തുചേർന്ന് ചെയ്യേണ്ട കാര്യങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ധാരണാ പത്രത്തിലെ ഉള്ളടക്കം. ടൂറിസം മേഖലയിലും ഇരുരാജ്യങ്ങളും നയതന്ത്ര തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഖത്തർ മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരും അമീരി ദിവാനിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.


Latest Related News