Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറും അമേരിക്കയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പു വച്ചു

December 02, 2020

December 02, 2020

ദോഹ: ഖത്തറിന്റെയും യു.എസിന്റെയും പ്രതിരോധമന്ത്രാലയങ്ങള്‍ തമ്മില്‍ സൈനിക കരാറില്‍ ഒപ്പു വച്ചു. സമുദ്ര പ്രവര്‍ത്തനങ്ങളുമായും പോര്‍ട്ട് കോളുകളുമായും ബന്ധപ്പെട്ട കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. 

ഖത്തറിനു വേണ്ടി അമീരി നാവിക സേനയുടെ കമാന്റര്‍ നോട്ടിക്കല്‍ മേജര്‍ ജനറല്‍ അബ്ദുള്ള ഹസന്‍ അല്‍ സുലൈതിയും അമേരിക്കക്കു വേണ്ടി യു.എസ് നാവിക സേനയുടെ മിഡില്‍ ഈസ്റ്റ് സെന്‍ട്രല്‍ കമാന്റിലെ വൈസ് അഡ്മിറല്‍ സാമുവല്‍ പപാരോയുമാണ് കരാറില്‍ ഒപ്പു വച്ചത്. ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഘനേം ബിന്‍ ഷഹീന്‍ അല്‍ ഘനേമിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. 

അന്താരാഷ്ട്ര സൈനിക സഹകരണ അതോറിറ്റി പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്‍ അസീസ് സ്വാലിഹ് അല്‍ സുലൈതി, ഖത്തറിലെ യു.എസ് എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ് ഗ്രെറ്റ സി ഹോള്‍ട്‌സ്, സായുധ സേനയിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരും കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു. 

കരാറില്‍ ഒപ്പിട്ടതിനൊപ്പം ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഘനേം ബിന്‍ ഷഹീന്‍ അല്‍ ഘനേമും യു.എസ് നാവിക സേനയുടെ മിഡില്‍ ഈസ്റ്റ് സെന്‍ട്രല്‍ കമാന്റിലെ വൈസ് അഡ്മിറല്‍ സാമുവല്‍ പപാരോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും അത് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.


ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News