Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാരുണ്യസ്പർശവുമായി അമീർ : ഖത്തർ ദേശീയദിനം അനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ്

December 16, 2021

December 16, 2021

ദോഹ : രാജ്യം ദേശീയദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ തടവുകാർക്ക് മാപ്പ് നൽകി അമീർ. അമീരി ദിവാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, എത്ര തടവുകാർക്കാണ് മോചനം ലഭിക്കുകയെന്നോ, ഈ കൂട്ടത്തിൽ ഏതൊക്കെ രാജ്യക്കാരാണ് ഉൾപെട്ടിട്ടുള്ളത് എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. 

ദേശീയദിനം പ്രമാണിച്ച് മുൻപും ഇത്തരത്തിൽ തടവുകാർക്ക് ഇളവ് നൽകപ്പെട്ടിട്ടുണ്ട്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾ ചെയ്തവർ, ശിക്ഷാ കാലാവധി ഏതാണ്ട് കഴിയാറായവർ തുടങ്ങിയ ആളുകൾക്കാണ് ഈ ഇളവുകൾ ലഭിക്കാറ്‌. പവിത്രമായ റമദാൻ മാസത്തിലും സമാനമായ രീതിയിൽ കുറ്റവാളികൾക്ക് അമീർ പൊതുമാപ്പ് നൽകാറുണ്ട്.


Latest Related News