Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മഹത്തായ മനുഷ്യപ്രതീകമാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ഖത്തർ അമീർ

September 09, 2022

September 09, 2022

ദോഹ : ഏറ്റവും  കൂടുതൽ കാലം ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചിച്ചു. രാജ്ഞിയുടെ  വിയോഗത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനും ബ്രിട്ടനിലെ ജനങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി അമീർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രേഖപ്പെടുത്തി.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ  ബ്രിട്ടീഷ് രാജകുടുംബത്തിനും ബ്രിട്ടനിലെ  ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു.ലോകത്തിന്  മഹത്തായ ഒരു മനുഷ്യപ്രതീകമാണ് രാജ്ഞിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും  പ്രചോദനത്തിന്റെയും കുലീനതയുടെയും ഉറവിടമായിരുന്നു എലിസബത്ത്   രാജ്ഞിയെന്നും, ഖത്തറുമായി അവർക്കുണ്ടായിരുന്ന സുദൃഢവും ക്രിയാത്മകവുമായ അടുപ്പം ഇരു ജനതകൾക്കുമിടയിൽ സൗഹൃദവും പങ്കാളിത്തവും ശക്തിപ്പെടുത്തിയതായും അനുശോചന സന്ദേശത്തിൽ ഖത്തർ അമീർ രേഖപ്പെടുത്തി.

ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെയാണ് എലിസബത്ത് അലക്‌സാൻഡ്ര മേരി വിൻഡ്‌സർ എന്ന എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്.ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.
 പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അവർ  അധികാരത്തിലെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News