Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അറബ് മേഖലയിലെ സംഘർഷങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും  അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം എന്ത് ചെയ്തുവെന്ന് ഖത്തർ അമീർ 

September 24, 2020

September 24, 2020

ദോഹ : ഫലസ്തീൻ,സിറിയ ഉൾപെടെ അറബ് മേഖലയിലെ സംഘർഷങ്ങളിലും മനുഷ്യവകാശ ലംഘനങ്ങളിലും അന്താരാഷ്ട്രസമൂഹം പാലിക്കുന്ന നിഷ്ക്രിയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതുസയിൽ നടത്തിയ പ്രസംഗം അറബ് സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.ഫലസ്തീനിലും അറബ് പ്രദേശങ്ങളിലും ഇസ്രായേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെയും അധിനിവേശത്തിനെതിരെയും വിരലനക്കാതെ നിഷ്ക്രിയരായി നോക്കിനില്‍ക്കുന്ന ലോകസമൂഹത്തിന്റെ നിലപാടിനെയാണ് അമീർ കടുത്ത ഭാഷയിൽ വിമർശിച്ചത്.ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും അനധികൃത കുടിയേറ്റം തുടരുന്നതിനെതിരെയും ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും എന്ത് നിലപാടെടുത്തുവെന്ന് അമീര്‍ ചോദിച്ചു.അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെയുള്ള പ്രത്യക്ഷമായ ലംഘനമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കുന്നതിന് ഇസ്രായേല്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും അമീർ പറഞ്ഞു.അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയങ്ങള്‍ ആധാരമാക്കിയും 2002ലെ അറബ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തിലും മാത്രമേ ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും അമീര്‍ പറഞ്ഞു.

ഫലസ്തീൻ ജനത വർഷങ്ങളായി അനുഭവിച്ചുവരുന്ന അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും അറുതിയില്ലാതെ തുടരുന്നതിനിടെ ചില ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര കരാറുണ്ടാക്കിയ സാഹചര്യത്തിലാണ് ഖത്തർ അമീർ നിലപാട് ആവർത്തിച്ചു പ്രഖ്യാപിച്ചത്.യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഖത്തറും ഇസ്രയേലുമായി കരാറുണ്ടാക്കാൻ ശ്രമിക്കുന്നതായി ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു.എന്നാൽ ഫലസ്തീൻ വിഷയത്തിന് ശാശ്വത പരിഹാരമാകാതെ ഇസ്രയേലുമായി കരാറിന് ഒരുക്കമല്ലെന്ന് ഖത്തർ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. 

സിറിയയിൽ മനുഷ്യരാശിക്കെതിരായ അതിക്രമങ്ങളും യുദ്ധ കുറ്റകൃത്യങ്ങളും നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഖത്തർ തുടർന്നും പിന്തുണ നൽകുമെന്നും അമീർ തന്റെ യു.എൻ പ്രസംഗത്തിൽ ആവർത്തിച്ചു. സിറിയയിലെ സഹോദരങ്ങൾക്ക് എല്ലാ തരത്തിലുമുള്ള സഹായങ്ങളും നൽകുമെന്നും അമീർ അമീർ പറഞ്ഞു.റഷ്യയുടെ നിർദേശപ്രകാരം പുതിയ ഭരണഘടനയുണ്ടാക്കുന്ന പ്രക്രിയക്ക് സിറിയൻ ഭരണകൂടം ഇപ്പോഴും തടസ്സം നിൽക്കുകയാണെന്നും അമീർ കുറ്റപ്പെടുത്തി.ജനീവ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പിലാക്കി രാഷ്ട്രീയ പരിഹാരത്തിലെത്തുക മാത്രമാണ് സിറിയൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഏക മാർഗമെന്നും അമീർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News