Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അറബ് ലോകത്തിന്റെ സമാധാന ദൂതൻ ഓർമയായി,സംസ്കാര ചടങ്ങിൽ ഖത്തർ അമീർ പങ്കെടുത്തു 

September 30, 2020

September 30, 2020

കുവൈത്ത് സിറ്റി : ഇന്നലെ അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. മഗ്‌രിബ് നമസ്കാരത്തോടനുബന്ധിച്ചു അൽ ശദീഖിലെ ബിലാൽ ബിൻ റബാഹ് പള്ളിയിൽ ബന്ധുക്കളുടെയും രാജകുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.കോവിഡിന്റെ പശ്ചാത്തലത്തിലാണ് സംസ്കാര ചടങ്ങുകൾക്ക് കടുത്ത നിയന്ത്രണം ഏർപെടുത്തിയത്.പൊതുജനങ്ങൾക്ക് വ്യാഴാഴ്ച മുതൽ അമീറിന്റെ ഖബറിടം സന്ദർശിച്ചു പ്രാർത്ഥിക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കുവൈത്ത് അമീറിന്റെ അന്ത്യകര്മങ്ങളിൽ പങ്കെടുക്കാൻ ഇന്നുച്ചയോടെ തന്നെ കുവൈത്തിൽ എത്തിയിരുന്നു.

അമേരിക്കയിൽ നിന്നും ബുധനാഴ്ച ഉച്ചയോടെയാണ് കുവൈത്ത് എയർവേയ്‌സിന്റെ റോയൽ വിമാനത്തിൽ അമീറിന്റെ മൃതദേഹം കുവൈത്തിൽ എത്തിയത്.ദേശീയ പതാകയിൽ പുതപ്പിച്ച മൃതദേഹം വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ കുവൈത്ത് ടെലിവിഷൻ പുറത്തുവിട്ടു.

അർധ സഹോദരനും  പുതുതായി ചുമതലയേറ്റ കുവൈത്ത് അമീറുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ്,മന്ത്രിമാർ,ഉന്നത ഉദ്യോഗസ്ഥർ,രാജകുടുംബാംഗങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

വിമാനത്താവളത്തിൽ നിന്നും ബിലാൽ ബിൻ റബാ പള്ളിയിലേക്ക് കൊണ്ടുപോയ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിനായി നിരവധി റോഡുകൾ അടച്ചിരുന്നു.ഷൈഖ് സബാഹ് ഓര്‍മ്മയാകുന്നതോടെ കുവൈത്തിന് മാത്രമല്ല ലോകത്തിന് തന്നെ വിശ്വമാനവികതയുടെ പര്യായമായ ഒരു നേതാവിനെയാണ് നഷ്ടമായത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News