Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കായിക ദിനം പ്രമാണിച്ച് ഖത്തർ എയർവേയ്സിൽ വൻ ഓഫറുകൾ, ടിക്കറ്റ് നിരക്കിൽ 35 ശതമാനം വരെ ഇളവ്

February 08, 2022

February 08, 2022

ദോഹ : രാജ്യം ദേശീയ കായികദിനമാഘോഷിക്കുന്ന അവസരത്തിൽ യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഖത്തർ എയർവേയ്‌സ്. ഈ മാസം ഏഴാം തിയ്യതി മുതൽ പതിനൊന്നാം തിയ്യതി വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ഇളവുകൾ നേടാനുള്ള സുവർണ്ണാവസരം. 


140 നഗരങ്ങളിലേക്കുമുള്ള പ്രീമിയം, ഇക്കോണമി ക്ലാസ് യാത്രകൾക്ക് ഇളവുകൾ ലഭിക്കും. നിരക്കിൽ 35 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ഒക്ടോബർ 31 വരെയാണ് ഈ ടിക്കറ്റുകളിൽ യാത്ര അനുവദിക്കുക. ഇതുകൂടാതെ, ഫെബ്രുവരി 7 മുതൽ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും നൂറിലധികം പേർക്ക് ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനുള്ള രണ്ട് ടിക്കറ്റുകളും ലഭിക്കും. ജിം അംഗത്വം , ഇഷ്ടപെട്ട കായികകേന്ദ്രത്തിലേക്ക് രണ്ട് സൗജന്യ ടിക്കറ്റുകൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നും ഭാഗ്യശാലികൾക്ക് ലഭിക്കും.


Latest Related News