Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ എയർവേയ്‌സും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവെച്ചു, സ്വദേശിവത്കരണം ശക്തമാക്കാൻ ധാരണ

December 07, 2021

December 07, 2021

ദോഹ : ഖത്തർ എയർവേയ്‌സിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും എയർവേയ്സ് അധികൃതരും ഒപ്പിട്ടു. തൊഴിൽ മന്ത്രി ഡോ അലി ബിൻ സമൈക്ക് അൽ മർശിയും, എയർവേയ്‌സ് സിഇഒ അക്ബർ അൽ ബാക്കിറുമാണ് സുപ്രധാനകരാറിൽ ഒപ്പുവെച്ചത്. സ്വദേശികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ എയർവേയ്‌സിന്റെ കെട്ടിടത്തിൽ മന്ത്രാലയത്തിന്റെ ഓഫീസ് ആരംഭിക്കാനും ധാരണയായി. 

സ്വകാര്യമേഖലയിൽ ഘട്ടം ഘട്ടമായി സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പിട്ടതെന്ന് തൊഴിൽ മന്ത്രി അറിയിച്ചു. എയർവേയ്‌സിൽ ജോലി ചെയ്യാൻ യോഗ്യരായവരുടെ പട്ടിക തയ്യാറാക്കേണ്ട ചുമതല ഇനി മുതൽ തൊഴിൽ മന്ത്രാലയത്തിനായിരിക്കും. മന്ത്രാലയം കൈമാറുന്ന പട്ടികയിൽ നിന്നും അനുയോജ്യരായവരെ ഖത്തർ എയർവേയ്സ് വിവിധ തസ്തികകളിൽ നിയമിക്കും. ഇവർക്ക് ആവശ്യമായ  
പരിശീലനം നൽകുന്നതിന്റെ ചുമതലയും എയർവേയ്‌സ് തന്നെ നിർവഹിക്കുമെന്നും അധികൃതർ അറിയിച്ചു.


Latest Related News