Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന്റെ യാത്രാ റെഡ് ലിസ്റ്റിൽ നാല് രാജ്യങ്ങൾ കൂടി, ഇന്ത്യക്കാർക്കുള്ള നിബന്ധനകളിൽ മാറ്റമില്ല

December 16, 2021

December 16, 2021

ദോഹ : ഖത്തറിന്റെ യാത്രാ റെഡ് ലിസ്റ്റിലേക്ക് നാല് രാജ്യങ്ങളെ കൂടി പുതുതായി ഉൾപ്പെടുത്തി. കോവിഡിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നത് കണക്കിലെടുത്താണ് തീരുമാനം. യൂറോപ്യൻ രാജ്യങ്ങളായ യുണൈറ്റഡ് കിങ്‌ഡം (യുകെ), ജർമനി, സ്വിറ്റ്സർലാന്റ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതോടെയാണ് ഖത്തർ നയം മാറ്റിയത്. ഡിസംബർ 19 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക.

അതേ സമയം, പുതിയ യാത്രാമാനദണ്ഡം ഇന്ത്യയിൽ നിന്നുള്ള യാത്രികരെ ഒരു തരത്തിലും ബാധിക്കില്ല. മുൻപ് പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യ ഇപ്പോഴും അതി തീവ്ര ജാഗ്രത ആവശ്യമുള്ള 'എക്സെപ്ഷണൽ റെഡ് ലിസ്‌റ്റി'ൽ തന്നെയാണ് ഉൾപെട്ടിട്ടുള്ളത്. നാല് രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഖത്തറിന്റെ റെഡ് ലിസ്റ്റ് പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം 23 ആയി ഉയർന്നു.


Latest Related News