Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിന് വീണ്ടും ഗിന്നസ് തിളക്കം : റെക്കോർഡ് നേടിയത് ഇന്ത്യൻ എംബസിക്ക് കീഴിലുള്ള യോഗ സംഘം

March 26, 2022

March 26, 2022

ദോഹ : ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഖത്തറിന് വീണ്ടും സ്ഥാനം. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് യോഗ അഭ്യസിച്ചതിനുള്ള റെക്കോർഡാണ് ഖത്തറിൽ നിന്നുള്ള സംഘം നേടിയത്. ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ ആസ്പയർ സോണിൽ, ഇന്ത്യൻ എംബസിയുമായി സംയുക്തമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 

114 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണ് യോഗാഭ്യാസത്തിൽ പങ്കെടുത്തത്. റെക്കോർഡ് നേടിയതിന് പിന്നാലെ ട്വിറ്ററിലൂടെ ഇന്ത്യൻ എംബസിക്ക് അഭിനന്ദനപ്രവാഹമൊഴുകി. ഇന്ത്യയുടെ തനത് സംസ്കാരത്തിന്റെ ഭാഗമായ യോഗയിലൂടെ ലോകറെക്കോർഡ് നേടിയതിൽ സന്തോഷമുണ്ടെന്നായിരുന്നു കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടർ എസ്. ജയശങ്കറിന്റെ പ്രതികരണം. ഖത്തർ ഗവൺമെന്റ്, ഇന്ത്യൻ എംബസി, ഐ.സി.സി, പരിപാടിയിൽ പങ്കെടുത്ത വ്യക്തികൾ എന്നിവരെ മന്ത്രി അനുമോദനങ്ങൾ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയയും റെക്കോർഡ് ജേതാക്കൾക്ക് ആശംസകൾ നേർന്നു. ചരിത്രപരമായ നേട്ടമെന്ന് റെക്കോർഡിനെ ഇന്ത്യൻ എംബസി വിലയിരുത്തിയത്.


Latest Related News