Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളുടെ പട്ടിക ഖത്തർ ടൂറിസം പങ്കുവെച്ചു

April 23, 2022

April 23, 2022

ദോഹ : ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കാനിരിക്കെ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകരെ ലക്ഷ്യമാക്കി കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്ന ചില ബജറ്റ് സൗഹൃദ റെസ്റ്റോറന്റുകളുടെ പട്ടിക ഖത്തർ ടൂറിസം പുറത്തിറക്കി.പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കൂടാതെ പ്രാദേശിക ചായയും ‘ഖഹ്‌വ’ കാപ്പിയും അധികം പണം നൽകാതെ കഴിക്കാവുന്ന സ്ഥലങ്ങളാണ് ഖത്തർ ടൂറിസം നിർദേശിച്ചിരിക്കുന്നത്.ടീ ടൈം ഉൾപെടെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില റെസ്റ്റോറന്റുകളും പട്ടികയിലുണ്ട്.

ഖത്തർ ടൂറിസം നിർദേശിച്ച യാത്രക്കാർക്ക് പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം കഴിക്കാവുന്ന ബജറ്റ് സൗഹൃദ സ്ഥലങ്ങൾ :

1- ഷായ് അൽ ഷോമോസ്, സൂഖ് വാഖിഫ് : പ്രശസ്ത ഖത്തരി വനിത ഷംസ് അൽ കസാബിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഖത്തരികളുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാണ്.പ്രഭാത ഭക്ഷണത്തിന് നൂറുകണക്കിന് ഖത്തരികളാണ് ഇവിടെയെത്തുന്നത്.

2-ചപ്പാത്തി ആൻഡ് കരക്,കത്താറ കൾച്ചറൽ വില്ലേജ് : വിവിധ രുചികളിലുള്ള ചപ്പാത്തിയും കടുപ്പമുള്ള വിവിധ രുചിക്കൂട്ടുകളിലുള്ള ചായയുമാണ് സവിശേഷത.

3- കരക് മക്കിനിസ്,ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം ശാഖകൾ : പ്രാദേശിക രുചിഭേദങ്ങളോടെയുള്ള ഖത്തരി വിഭവങ്ങൾക്ക് പ്രസിദ്ധം.പ്രഭാതഭക്ഷണം, മധുരപലഹാരങ്ങൾ, യഥാർത്ഥ  കരക്ക്‌ ചായ എന്നിവയാണ് പ്രത്യേകതകൾ. എന്നിവയ്ക്ക് പേരുകേട്ടതാണ് കാരക് മഖാനെസ്.

4- തുർക്കി സെൻട്രൽ റെസ്റ്റോറന്റ്,ദോഹ : മിക്സഡ് മെസ്(mixed mezze),മിക്സഡ് ഗ്രിൽ, ഹാഫ് ഗ്രിൽഡ് ചിക്കൻ, പ്രശസ്തമായ ലാംബ് ചോപ്സ് എന്നിവയ്ക്ക് പ്രസിദ്ധം.

5- പെട്ര : മിഡിലീസ്റ്റ് രുചി ആസ്വദിക്കാൻ പെട്രയുടെ വിവിധ ബ്രാഞ്ചുകൾ സന്ദർശിക്കാം.ഫലാഫൽ,ചിക്കൻ സാൻഡ്വിച്ചുകൾ എന്നിവ ജനപ്രിയം.

6- മർമറ ഇസ്താംബൂൾ റെസ്റ്റോറന്റ് : 24 മണിക്കൂറും പ്രവർത്തിക്കുന്നു.

7- സബാഹ് ഡബ്ള്യു മസ : ഖത്തറിൽ ഏറ്റവും രുചികരമായ ഫലാഫൽ ലഭിക്കുന്ന ലബനീസ് റെസ്റ്റോറന്റ്.തനത് ലബനീസ് പാചക രീതിയാണ് സവിശേഷതയെന്ന് ഖത്തർ ടൂറിസം വിശദീകരിക്കുന്നു.


8- അലി അൽ നാമ കഫെ,സൂഖ് വാഖിഫ് : സൂഖ് വാഖിഫിലെ തിരക്കുകൾക്കിടയിലും സന്ദർശകർക്ക് പ്രാദേശിക രുചിയിലുള്ള അത്താഴം കഴിക്കാം.

6- ബിരിയാണി കോർണർ : ബിരിയാണി ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വിഭവങ്ങൾക്ക് പ്രസിദ്ധം.വെജിറ്റബിൾ,മുട്ട,ചിക്കൻ,മട്ടൻ ബിരിയാണികൾ ഏറെ ജനപ്രിയം.

7- ടീ ടൈം : മലയാളികളുടെ ഉടമസ്ഥതയിലുള്ള ടീ ടൈമിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബ്രാഞ്ചുകളുണ്ട്.സന്ദർശകർക്ക് അവർ പോകുന്ന സ്ഥലങ്ങളിലെല്ലാം ഒരു ബർഗറോ സാൻഡ്വിച്ചോ എളുപ്പത്തിൽ ലഭ്യമാകുന്നു.ടീടൈമിലെ കടുപ്പമേറിയ ചായ ഇന്ത്യക്കാർക്കും ഖത്തരികൾക്കും പ്രിയങ്കരം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News