Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് സൗദി നഗരങ്ങളിൽ റോഡ് ഷോ,തുടക്കം ഈ മാസം 28ന്

August 25, 2022

August 25, 2022

 

ദോഹ : ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ ടൂറിസം സാധ്യതകൾ സൗദിയിൽ പരിചയപ്പെടുത്തുന്നതിന് പ്രധാന നഗരങ്ങളിൽ റോഡ് ഷോ സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 28 ന് റിയാദിലാണ് ആദ്യ റോഡ് ഷോ നടത്തുക.

ഖത്തർ എയർവെയ്‌സുമായി സഹകരിച്ച് 28 ന് റിയാദിലെ ഹയാത്ത് റീജൻസിയിലും 30 ന് ജിദ്ദയിലെ മൂവ് ആൻഡ് പിക്ക് ഹോട്ടലിലും സെപ്തംബർ 1 ന് ദമ്മാമിലെ മൂവ് ആൻഡ് പിക്കിലും വൈകീട്ട് 6.30 മുതൽ രാത്രി 10 വരെയാണ് റോഡ് ഷോ.ഖത്തറിൽ അതിവേഗം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ടൂറിസം സാധ്യതകളും അവസരങ്ങളും സൗദിയിലെ ടൂർ ഓപറേറ്റർമാർക്കും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പരിചയപ്പെടുത്താൻ ലക്ഷ്യമാക്കിയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.

ഖത്തറിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക  


Latest Related News