Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ തൊഴിൽ നിയമ ഭേദഗതി ശൂറാ കൗൺസിൽ ചർച്ച ചെയ്തു

November 18, 2020

November 18, 2020

ദോഹ : 2004ലെ തൊഴില്‍ നിയമത്തിലെ 14ാം വകുപ്പിലെ ചില വ്യവസ്ഥകളിലെ ഭേദഗതി ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സയിദ് ആല്‍ മഹ്മൂദി‍െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗത്തിലാണ് തൊഴില്‍ നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തത്.


ചര്‍ച്ചകള്‍ക്കുശേഷം ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി ആവശ്യമായ ശിപാര്‍ശകളോടെ മന്ത്രിസഭക്ക് കൈമാറി. തൊഴില്‍ നിയമവ്യവസ്ഥകളിലെ ഭേദഗതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്ത ശൂറ കൗണ്‍സില്‍ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി പബ്ലിക് സര്‍വിസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിക്ക് വിട്ടു. ശൂറ കൗണ്‍സില്‍ യോഗത്തിലെ ഇടവേളയില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സയിദ് ആല്‍ മഹ്മൂദ് വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത യോഗങ്ങളും സമ്മേളനങ്ങളും ചുരുക്കി അവതരിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News