Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19 : ഖത്തറിൽ തുറക്കാൻ അനുമതിയുള്ള കടകൾ രാത്രി ഏഴുവരെ മാത്രം  

March 27, 2020

March 27, 2020

ദോഹ : കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ആവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകളൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്നതാണ് പ്രധാന നിബന്ധന. അതായത്, ഫാര്‍മസികള്‍,ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവിഭവങ്ങള്‍ പാര്‍സല്‍ ചെയ്യുന്ന ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കും. എന്നാൽ തുറക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളും രാത്രി ഏഴു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം. ഇന്നലെ രാത്രി ദേശീയ ദുരന്തനിവാരണ സമിതി ഔദ്യോഗിക വക്താവ് ലുൽവാ അൽ ഖാതിർ ആണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

സന്ദർശക വിസയിൽ രാജ്യത്തുള്ള എല്ലാവരുടെയും വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകുമെന്നും അവർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News