Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് ട്രെയിൻ മാർഗം സൗദിയിലെത്താം,പദ്ധതിക്കായി സംയുക്ത നീക്കം

January 08, 2022

January 08, 2022

ദോഹ : ഖത്തറിൽ നിന്ന് സൗദിയിലേക്ക് കരമാർഗം യാത്രചെയ്യുന്നതിനുള്ള പദ്ധതി നിലവിൽ വരുന്നു.ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ലിങ്ക് പദ്ധതിയെ കുറിച്ചുള്ള പഠനം തുടങ്ങാൻ ഇരു രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാർ വ്യാഴാഴ്ച്ച ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

ഖത്തര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയും സൗദി അറേബ്യയുടെ ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രി എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറുമാണ് ദോഹയില്‍ ചര്‍ച്ച നടത്തിയത്.ഗതാഗത മന്ത്രാലയം ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗതാഗതം, വ്യോമയാനം, തുറമുഖങ്ങള്‍, റെയില്‍വേ എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.അല്‍ സുലൈത്തിയും സൗദി മന്ത്രിയും വ്യാഴാഴ്ച ദോഹ മെട്രോ പദ്ധതി സന്ദര്‍ശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News