Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക ബീച്ച് ഗെയിംസും ഖത്തറിൽ തന്നെ,ഒക്ടോബർ 12 ന് കൊടിയേറ്റം 

October 04, 2019

October 04, 2019

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു പിന്നാലെ ലോക ബീച്ച് ഗെയിംസിനും ഖത്തര്‍ വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് നാഷനല്‍ ഒളിംപിക്‌സ കമ്മിറ്റീസ്(അനോക്) പ്രഥമ ലോക ബീച്ച് ഗെയിംസിനാണ് ദോഹ ഇത്തവണ വേദിയാകുന്നത്. ഒക്ടോബര്‍ 12നു മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.

വേള്‍ഡ് ബീച്ച് ഗെയിംസ് ഖത്തര്‍ 2019 എന്ന പേരിലുള്ള കായികമേളയുടെ ഉദ്ഘാടന പരിപാടികള്‍ ബീച്ചിനോടു ചേര്‍ന്ന കതാറാ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. അഞ്ചുദിനം നീണ്ടുനില്‍ക്കുന്ന മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി അനോക് ബീച്ച് ഗെയിംസ് സ്‌പോര്‍ട്‌സ് കമ്മിറ്റി ഡയരക്ടര്‍ ഇസ്ഹാഖ് അല്‍ഹാഷിമി അറിയിച്ചു.

അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 97 രാജ്യങ്ങളില്‍ നിന്നുള്ള 1,200 അത്‌ലറ്റുകളാണു മത്സരത്തിൽ പങ്കെടുക്കുന്നത്. 14 ഇനങ്ങളിലായാണു മത്സരം നടക്കുക. അക്വാത്ത്‌ലോണ്‍, ബാസ്‌കറ്റ് ബോള്‍, കരാട്ടെ കത്ത(വ്യക്തിഗതം), കൈറ്റ്‌ഫോയില്‍ റേസിങ്, ബീച്ച് സോക്കര്‍, ഓപണ്‍ വാട്ടര്‍ 5 കി.മീറ്റര്‍ നീന്തല്‍, ബീച്ച് ടെന്നീസ്, ബീച്ച് റെസ്ലിങ് എന്നിവയ്ക്ക് കതാറാ ബീച്ച് വേദിയാകും. ഹാന്‍ഡ്‌ബോളും വോളിബോളും അല്‍ഗറാഫയിലാണ് നടക്കുക.


Latest Related News