Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മലയാളികൾ ഉൾപ്പെടെ തള്ളിക്കയറുന്നു,അപ്പോയിൻമെന്റ് ഇല്ലാതെ ഖത്തർ ക്യൂ.എൻ.സി.സിയിൽ എത്തുന്നവർ നിരാശരായി മടങ്ങുന്നു

March 11, 2021

March 11, 2021

അൻവർ പാലേരി 
ദോഹ : ഖത്തറിലെ ദോഹ കൺവൻഷൻ സെന്ററിൽ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തുന്നവരുടെ തിരക്ക് പ്രതിദിനം വർധിച്ചു വരുന്നതായി റിപ്പോർട്ട്. മുൻകൂട്ടി നിശ്ചയിച്ച് തിയ്യതി ഉറപ്പുവരുത്തിയവർക്ക് മാത്രമേ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകുകയുള്ളൂ എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും യാതൊരു അറിയിപ്പുമില്ലാതെ മലയാളികൾ ഉൾപെടെ നിരവധി പേരാണ് ദിവസവും ഇവിടെയെത്തി മണിക്കൂറുകളോളം കാത്തിരുന്ന ശേഷം നിരാശരായി മടങ്ങുന്നത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും ഈ കൂട്ടത്തിലുണ്ട്.

നേരത്തെ അപ്പോയിന്മെന്റ് എടുത്ത ശേഷം എസ്.എം.എസ് വഴി അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നത്.എന്നാൽ ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തുന്നവര്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് നേരത്തെ സമൂഹ മാധ്യമങ്ങൾ വഴി ചിലർ വ്യാപകമായി പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ഇതേതുടർന്ന് ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും നേരത്തെ അപ്പോയിന്മെന്റ് എടുത്തവർക്ക് മാത്രമാണ് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.അതേസമയം,വാക്സിനെടുക്കാൻ എത്തുന്നവർക്ക് പ്രവേശനകവാടത്തിൽ വെച്ച് തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് നൽകാത്തതാണ് പലരും മണിക്കൂറുകളോളം കാത്തിരുന്ന ശേഷം മടങ്ങാൻ ഇടയാക്കുന്നത്.മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷം വാക്സിൻ കേന്ദ്രത്തിൽ എത്തുമ്പോൾ മാത്രമാണ് അധികൃതർ ഇക്കാര്യം പരിശോധിക്കുന്നത്.

അപകടകാരിയായ വകഭേദം വന്ന കൊറോണാ വൈറസ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ  യാതൊരു മുന്നൊരുക്കവുമില്ലാതെ വ്യാജ വാർത്തകൾ വിശ്വസിച്ച് ജനങ്ങൾ ഇത്തരത്തിൽ തള്ളിക്കയറുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കും.അതിനാൽ,കൃത്യമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രം വാക്സിനെടുക്കാൻ പോകുന്നതായിരിക്കും ഉചിതം.

രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങുന്നവർ പതിനാല് ദിവസങ്ങൾക്ക് ശേഷം ഖത്തറിൽ തിരിച്ചെത്തിയാൽ ഹോട്ടൽ കൊറന്റൈനിൽ നിന്ന് ഒഴിവാകുമെന്ന അറിയിപ്പ് വന്നതോടെയാണ് മലയാളികൾ വൻ തോതിൽ ഇവിടേക്ക് എത്താൻ തുടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News