Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; മാര്‍ച്ച് മാസത്തെ ഇന്ധന വില ഇങ്ങനെ

March 01, 2021

March 01, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: 2021 മാര്‍ച്ച് മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം (ക്യു.പി) പ്രഖ്യാപിച്ചു.  പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.60 ഖത്തര്‍ റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.65 ഖത്തര്‍ റിയാലുമാണ് പുതുക്കിയ വില.

പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വില ഫെബ്രുവരി മാസത്തേക്കാള്‍ 15 ദിര്‍ഹമാണ് വര്‍ധിപ്പിച്ചത്. ജനവരിയിലും ഫെബ്രുവരിയിലും ഖത്തറില്‍ ഇന്ധനവില വര്‍ധിച്ചിരുന്നു.

ഡീസലിനും ഫെബ്രുവരിയിലെതിനെക്കാള്‍ 15 ദിര്‍ഹം വില വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഒരു ലിറ്റര്‍ ഡീസലിന് 1.60 ഖത്തര്‍ റിയാലാണ് ഖത്തറില്‍ നല്‍കേണ്ടി വരിക. പുതുക്കിയ ഇന്ധന വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 

2016 ഏപ്രില്‍ മുതലാണ് ഊര്‍ജ്ജ-വ്യവസായ മന്ത്രാലയം ഇന്ധന വില അന്താരാഷ്ട്ര വിപണിയിലേതിനു തുല്യമായ നിലയില്‍ എത്തിക്കാന്‍ തുടങ്ങിയത്. 2017 സെപ്റ്റംബര്‍ മുതലാണ് പെട്രോളിയം വില എല്ലാ മാസവും പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News