Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ പ്രധാനമന്ത്രിയും യു.എസ്.ട്രഷറി സെക്രട്ടറിയും തമ്മിൽ ദോഹയിൽ കൂടിക്കാഴ്ച നടത്തി

January 09, 2021

January 09, 2021

ദോഹ : ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിനുമായി കൂടിക്കാഴ്ച നടത്തി.പ്രതിനിധി സംഘത്തോടൊപ്പമാണ് സ്റ്റീവൻ മ്യുചിൻ ഉഭയകക്ഷി ചർച്ചകൾക്കായി ദോഹയിലെത്തിയത്.ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണവും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2021 ഖത്തർ-യുഎസ് ഫോറം ഫോർ ഇക്കണോമി ആന്റ് ഇൻവെസ്റ്റ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്കായി ഖത്തർ ധനകാര്യ മന്ത്രാലയവും യു.എസ് ട്രഷറി മന്ത്രാലയവും തമ്മിലുണ്ടാക്കിയ സംയുക്ത കരാറിൽ കൂടിക്കാഴ്ചയിൽ ഒപ്പുവെച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News