Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നാളെ മുതൽ കോവിഡ് വാക്സിൻ നൽകി തുടങ്ങും, ആദ്യഘട്ടത്തിൽ അർഹതയുള്ളവർ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് ബന്ധപ്പെടണമെന്ന് നിർദേശം 

December 22, 2020

December 22, 2020

ദോഹ : ഖത്തറിൽ ആദ്യഘട്ടത്തിൽ തന്നെ കോവിഡ് വാക്സിൻ ലഭിക്കാൻ അർഹതയുള്ള വിഭാഗങ്ങളിൽ പെടുന്നവർ നേരിട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് അധികൃതർ  ആവശ്യപ്പെട്ടു.പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ്  ഡയറക്റ്റർ ഡോ.സാമ്യ അൽ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള അപ്പോയിന്മെന്റ് എടുക്കാവുന്നതാണെന്ന് അവർ വ്യക്തമാക്കി.നാളെ (ബുധൻ )മുതലാണ് രാജ്യത്ത് വാക്സിൻ നൽകി തുടങ്ങുക.

ഫൈസർ-ബയോൺടെക് വാക്സിനുകൾ കഴിഞ്ഞ ദിവസമാണ് ദോഹയിൽ എത്തിയത്.അപകട സാധ്യത കൂടിയ  70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍, ആരോഗ്യ  മേഖലയിലെ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.ആദ്യഘട്ടത്തിൽ പരിമിതമായ അളവിലുള്ള വാക്സിൻ മാത്രമാണ് രാജ്യത്ത് എത്തിയതെന്നും 2021 ൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

 കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം ഡിസംബര്‍ 23 മുതല്‍ ജനുവരി 31വരെയായിരിക്കും.ആദ്യ കുത്തിവെപ്പിന് ശേഷം 21 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക.

വാക്സിനേഷന്‍ നല്‍കുന്ന ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍:

  • അല്‍ വാജ്ബ ഹെല്‍ത്ത് സെന്റര്‍
  • ലീബെയ്ബ് ഹെല്‍ത്ത് സെന്റര്‍
  • അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍
  • ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍
  • റാവദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍
  • അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍
  • മുയ്തര്‍ ഹെല്‍ത്ത് സെന്റര്‍

ഫൈസര്‍-ബയോ എന്‍ടെക് കമ്പനിയുടെ 14 പെട്ടി കോവിഡ് വാക്‌സിനാണ് കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 787 പാസഞ്ചര്‍ വിമാനത്തിലാണ് ബ്രസല്‍സില്‍ നിന്നുള്ള വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്. 

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News