Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഓപ്പൺ ടെന്നിസിൽ സാനിയാ സഖ്യം സെമി ഫൈനലിൽ കടന്നു  

March 04, 2021

March 04, 2021

ദോഹ : ഖത്തർ ഓപ്പൺ ഡബ്ലു.ടി.എ ടെന്നീസിൽ വനിതാ ഡബിൾസിൽ   സാനിയ മിർസ-ക്ലിപാക് സഖ്യം  സെമി ഫൈനലിൽ കടന്നു.നാലാം സീഡ് അന്ന  ബ്ലിങ്കോവ-ഗബ്രിയേല   ദാബ്രോവ്‌സ്‌കി സഖ്യത്തെ 6-2, 6-0 സ്‍കോറിൽ പരാജയപ്പെടുത്തിയാണ് സാനിയാ സഖ്യം അവസാന റൗണ്ടിൽ കടന്നത്.

കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സാനിയാ സഖ്യം ജയിച്ചത്. ഉക്രെയിൻ ജോഡികളായ ല്യൂഡ്‌മൈലാ -നാദിയാ സഖ്യത്തെയാണ് സാനിയ ക്ലീപാക് സഖ്യം തകർത്തത്.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ കോർട്ടിലിറങ്ങുന്നത്. കൊറോണ കാലം തുടങ്ങും മുന്നേ കഴിഞ്ഞ വർഷം ഇതേ ടൂർണ്ണമെന്റിൽ കളിച്ച ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സാനിയ പങ്കെടുത്തില്ല.  കഴിഞ്ഞ സീസണിലെ യു.എസ്.ഓപ്പണിലും ഈ സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പണിലും സാനിയയ്ക്ക് മത്സരിക്കാനായില്ല. ഇതിനിടെ ഈ ജനുവരിയിൽ കൊറോണ ബാധിതയായെങ്കിലും പൂർവ്വാധികം ശക്തിയോടെയാണ് സാനിയ പരിശീലനം ആരംഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News